Newsperseconds.com

ബംഗാളി സിനിമയിലെ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും അന്വേഷിക്കണം; സ്വതന്ത്ര സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ച് അഭിനേത്രികള്‍

Untitled 1

കൊല്‍ക്കത്ത: ബംഗാളി സിനിമയിലെ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി അഭിനേത്രികള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം. സ്വതന്ത്ര സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായാണ് ബംഗാളി അഭിനേത്രികള്‍ രംഗത്തെത്തിയത്. ബംഗാളി സിനിമയിലെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുണ്ട്. വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുമായി തയാറാണെന്നും നടിമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കൈമാറിയ അഞ്ച് പേജുള്ള കത്തിന്റെ പകര്‍പ്പ് നടിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിമന്‍സ് ഫോറം ഫോര്‍ സ്‌ക്രീന്‍ വര്‍ക്കേഴ്‌സ് അംഗങ്ങളായ ഉഷാസി റേ, അനന്യ സെന്‍, തനിക ബസു, സൗരസേനി മൈത്ര, അംഗന റോയ്, ഡാമിനി ബെന്നി ബസു എന്നിവര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു. തൊഴിലിടങ്ങളിലെ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും അന്വേഷിക്കാന്‍ സ്വതന്ത്ര സമിതി ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

Share this Article

Leave a Comment