Newsperseconds.com

കുമ്പഴയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസ്; രണ്ടാനച്ഛന്‍ കുറ്റക്കാരനെന്ന് കോടതി

Untitled 1

പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണല്‍ 1 പോക്സോ കോടതിയുടേതാണ് കണ്ടെത്തല്‍. 2021 ഏപ്രില്‍ അഞ്ചിന് പത്തനംതിട്ട കുമ്പഴയില്‍ തമിഴ് ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിലാണ് കോടതിയുടെ കണ്ടെത്തല്‍. കുട്ടിയുടെ രണ്ടാനച്ഛന്‍ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനാണ് പ്രതി.

കൊലപാതകം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത്. സാഹചര്യത്തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍, മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. വിധി വ്യാഴാഴ്ച പ്രസ്താവിക്കും.

രാജപാളയം സ്വദേശികളായ ദമ്പതികളില്‍ യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ട് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ട കുട്ടി. കുട്ടിയുടെ അമ്മ അടുത്ത വീട്ടില്‍ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നത്. മടങ്ങിയെത്തിയപ്പോള്‍ കുട്ടി ശരീരമാകെ മുറിഞ്ഞ് അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലായിരുന്നു. വിവരം തിരക്കിയപ്പോള്‍ അലക്സ് പാണ്ഡ്യന്‍ യുവതിയെയും മര്‍ദിച്ചു. നാട്ടുകാരുടെ സഹായത്താല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share this Article

Leave a Comment