Newsperseconds.com

‘എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി, അന്വേഷണവുമായി സഹകരിക്കും’; ജയില്‍മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് നടന്‍ അല്ലു അര്‍ജുന്‍

Untitled 1

ഹൈദരാബാദ്: യുവതി മരിച്ച കേസില്‍ ജയില്‍മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് നടന്‍ അല്ലു അര്‍ജുന്‍. മാധ്യമങ്ങളോടുള്ള തന്റെ ആദ്യ പ്രസ്താവനയില്‍, എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും അല്ലു അര്‍ജുന്‍ നന്ദി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജയില്‍ മോചിതനായ അല്ലു അര്‍ജുന്‍ വീട്ടിലെത്തിയ ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.

‘ആരാധകര്‍ അടക്കുമുള്ള നിരവധി പേരാണ് തനിക്ക് പിന്തുണയുമായെത്തിയത്. അവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും’ എന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

Share this Article

Leave a Comment