Newsperseconds.com

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരിച്ചവരുടെ എണ്ണം 14 ആയി; മരണസംഖ്യ ഉയരാന്‍ സാധ്യത

Capture

ഒമാനില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കാണാതായ മറ്റ് ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. മരണ സംഖ്യ ഉയരാന്‍ ഇനിയും സാധ്യതയുണ്ടെന്നാണ് വിവരം.

വാദിയില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ശക്തമായ മഴയിലും തുടര്‍ന്ന് വാദിയിലും അകപ്പെട്ട് മലയാളി ഉള്‍പ്പടെ 12 പേര്‍ മരിച്ചിരുന്നു. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് ദുരന്തത്തില്‍ മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടര്‍ന്ന് സുനിലിന്റെ വര്‍ക്ക്ഷോപ്പിന്റെ മതില്‍ തകര്‍ന്നാണ് അപകടം ഉണ്ടായത്.
ഒഴുക്കില്‍പെട്ട് കാണാതായ എട്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്.

Share this Article

Leave a Comment