Newsperseconds.com

75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; ദുബൈയില്‍ കനത്ത മഴ തുടരുന്നു; നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

Capture

യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ ചൊവ്വാഴ്ച പെയ്തതായി റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് യുഎഇയും കേരളവും തമ്മിലുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. സംസ്ഥാനത്ത് നിന്നുള്ള 27 വിമാനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി പുറത്ത് വിടുന്ന വിവരങ്ങളുട അടിസ്ഥാനത്തില്‍ ഖത്മ് അല്‍ ഷക്ല ഭാഗത്ത് 254.8 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തിട്ടുള്ളത്.

യുഎഇ അസാധാരണമായ ഒരു വെള്ളപ്പൊക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴയാണിത്. 1949-ല്‍ ഡാറ്റാ ശേഖരണത്തിന്റെ ഭാഗമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ മഴക്കാല സംഭവങ്ങളെയും ഇത് മറികടക്കുന്നതായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ദുബൈയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. ഇന്നലെ രാത്രി 10.20 ന് കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വൈകിട്ട് 5.05 ന് ദുബൈയില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും പുലര്‍ച്ചെ 2.45 ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലര്‍ച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കിയിട്ടുണ്ട്.

Share this Article

Leave a Comment