എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വരുമാനം ഗാസയിലേയും ഇസ്രയേലിലേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്. പരസ്യ- സബ്‌സ്‌ക്രിപ്ഷന്‍ ഇനത്തിലുള്ള മുഴുവന്‍ വരുമാനവുമാണ് ഇരുഭാഗത്തേയും ആശുപത്രികള്‍ക്ക് നൽകുമെന്ന് മസ്ക് അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇങ്ങനെ നൽകുന്ന പണം കൃത്യമായ രീതിയിൽ ചിലവഴിക്കുന്നുണ്ടോ എന്നറിയാൻ, ഗാസയിലെ റെഡ് ക്രെസന്റ്/ റെഡ് ക്രോസ് എന്നിവയെ നിരീക്ഷിക്കുമെന്നും മസ്‌ക് പറഞ്ഞു. ഇതിലുപരി നിരപരാധികളോട് കരുണകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഗാസയില്‍നിന്നുള്ള 13,000-ത്തോളം പേര്‍ക്ക് ജീവന്‍നഷ്ടമായി. ഗാസയിലെ അല്‍ ഷിഫ ആശുപത്രിയടക്കം പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യത്തിലേക്ക് എത്തിയിരുന്നു.
അതേസമയം, ഇസ്രയേൽ പാലസ്തീൻ യുദ്ധത്തിന് താല്‍ക്കാലിക വിരാമം ആയിരിക്കുന്നു. നാലു ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തയാറായതായി ഇരു രാജ്യങ്ങളും അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു.