Newsperseconds.com

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

Untitled Design (37)

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയായിരുന്നു തീപിടുത്തം. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവർ ബസിൽ‌ നിന്ന് ഓടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകൾ പൂർണമായി കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല.

തീപിടിച്ച ഉടനെ ബസ്സിൽ നിന്നും വലിയ രീതിയിൽ പുക ഉയർന്നതിനെ തുടർന്ന് തൊട്ടടുത്തുള്ള പമ്പ ഫയർ സ്റ്റേഷനിൽ നിന്ന് അ​ഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. കഴിഞ്ഞ ദിവസവും കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. ലോ ഫ്ലോർ ബസ്സിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്.

Share this Article

Leave a Comment