Newsperseconds.com

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം

Capture

തിരുവനന്തപുരം: ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് നടനെ ക്ഷണിച്ചത്. ചടങ്ങില്‍ പ്രമുഖരായ നിരവധി നേതാക്കളും പ്രശസ്ത സിനിമാ താരങ്ങളും പങ്കെടുക്കും.

ആര്‍എസ് എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശന്‍, ദക്ഷിണ ക്ഷേത്ര സഹസമ്പര്‍ക്ക പ്രമുഖ് ജയകുമാര്‍, ബിജെപി ഇന്‍ഡസ്ട്രിയല്‍ സെല്‍ കണ്‍വീനര്‍ അനൂപ് കുമാര്‍ തുടങ്ങിയവരാണ് മോഹന്‍ലാലിനെ നേരില്‍ കണ്ട് ക്ഷണിച്ചത്. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും ക്ഷണപത്രവും ഇതോടൊപ്പം കൈമാറി.

മോഹന്‍ലാലിനെ കൂടാതെ, അമിതാഭ് ബച്ചന്‍, പ്രഭാസ്, ചിരഞ്ജീവി, റിഷാബ് ഷെട്ടി, റന്ദീപ് ഹൂഡ, അക്ഷയ്കുമാര്‍, റണ്‍ബീര്‍, ആലിയ, കങ്കണ റണാവത്ത്, മാധുരി ദീക്ഷിത്, രജനീകാന്ത്, സണ്ണി ഡിയോള്‍, യാഷ്, ആയുഷ്മാന്‍ ഖുറന്ന, അനുപം ഖേര്‍ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment