Newsperseconds.com

മദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ വയോധകനെ സുഹൃത്ത് തലക്കടിച്ച് കൊലപ്പെടുത്തി

Untitled Design (62)

തൃശൂരിൽ വയോധകനെ സുഹൃത്ത് തലക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ‌സ്വദേശി പോൾ (64) ആണ് മരിച്ചത്. മദ്യപാനത്തിനെയുണ്ടായ തർക്കമാണ് കൊലപാതക കാരണം. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി എട്ട് മണിയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടയിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രവി പോളിനെ കൊല്ലാൻ തീരുമാനിച്ചത്. രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിന്‍റെ തലയിൽ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്നിരുന്ന പോളിനെ തൃശൂർ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു.

Share this Article

Leave a Comment