സിപിഐഎം സംസ്ഥാന കമ്മിറ്റിയ്ക്ക് ഇന്ന് തുടക്കമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവ കേരള സദസുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.
നവ കേരള സദസ്സ് വലിയ വിജയമായിരുന്നു എന്നാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. നവകേരള യാത്ര കൊണ്ട് തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുമുന്നണി സംവിധാനത്തെ ആകെ ചലിപ്പിക്കാനായി എന്നാണ് പാര്‍ട്ടി നിഗമനം.എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനം, അയോധ്യ പ്രതിഷ്ഠയടക്കമുള്ള വിഷയങ്ങളും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് വരും.