Newsperseconds.com

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ആര്‍ഒസി റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയെക്കുറിച്ചും പരാമർശം

Untitled Design (76)

സിഎംആർഎൽ – എക്‌സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെകുറിച്ച് പരാമർശിച്ച് ആർഒസി റിപ്പോർട്ട്. വീണയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ആർഒസി റിപ്പോർട്ടിൽ പരാമർശിക്കുന്നത് അതീവ ​ഗൗരവമാണെന്നും മുഖ്യമന്ത്രിക്ക് സിഎംആർഎൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും കെഎസ്ഐഡിസിയ്ക്ക് ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ എന്നും ആർഒസി റിപ്പോർട്ടിൽ പറയുന്നു.
വിവാദം പുറത്ത് കൊണ്ടുവന്ന ആദായ നികുതി വകുപ്പ് ഇടക്കാല തര്‍ക്ക പരിഹാര റിപ്പോര്‍ട്ടിലും മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അത് ശരി വെയ്ക്കുന്ന പരാമര്‍ശങ്ങളാണ് കമ്പനി രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലും ഉള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ ദുരൂഹതയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ROC) റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നും എന്നാൽ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്‌സാലോജിക് കൈമാറിയെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടുമെന്നും എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടിൽ പറയുന്നു.

സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചു. സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതേസമയം, മന്ത്രാലയത്തിൻ്റേതായിരുന്നു ഉത്തരവ് അനുസരിച്ച് എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജൻസിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Share this Article

Leave a Comment