Newsperseconds.com

കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദ് ഈ മാസം 27 വരെ എന്‍ഐഎ കസ്റ്റഡിയില്‍

Capture

തിരുവനന്തപുരം: പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെയായിരുന്നു സവാദിന്റെ തിരിച്ചറിയല്‍ പരേഡ്. അധ്യാപകനായ ജോസഫ് സവാദിനെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എറണാകുളം സബ് ജയിലില്‍ വെച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ്.

13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

Share this Article

Leave a Comment