Newsperseconds.com

അങ്കമാലിയില്‍ വീട്ടമ്മയെ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍

Capture

കൊച്ചി: എറണാകുളം അങ്കമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. കാരണം ഇതുവരെ വ്യക്തമല്ല.

പാറക്കടവ് പുളിയനത്താണ് സംഭവം. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ക്രൂരമായി കൊല്ലുകയായിരുന്നു. ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്. ഇയാളുടെ സൈക്കിള്‍ മൂഴിക്കുളം ജംങ്ഷനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു.

Share this Article

Leave a Comment