കൊച്ചി: കെഎസ് യു എസ്എഫ് ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് തുറക്കുന്നതിന് മുന്നോടിയായി ഇന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം നടക്കും.രാവിലെ പത്തരയ്ക്ക് ആണ് യോഗം നടക്കുക. സംഘര്‍ഷത്തെ തുടര്‍ന്ന് ദിവസങ്ങളായി അടച്ചിട്ട കോളേജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു.
കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പാടാക്കി കൊണ്ടാണ് കോളേജ് തുറക്കുക. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു.
കെഎസ് യു എസ്എഫ് ഐ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ. ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ്.ആനന്ദ്, കെഎസ്യു പ്രവര്‍ത്തകന്‍ മൊഹമ്മദ് ഇജ് ലാന്‍ തുടങ്ങിയര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്.