കോഴിക്കോട്: കോഴിക്കോട് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിലാണ് സംഭവം. ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ ആണ് വിഗലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.
ജോസഫിനും കുടുംബത്തിനും ജീവിക്കാന്‍ വേറെ വരുമാന മാര്‍ഗമൊന്നുമില്ല. കിടപ്പു രോഗിയായ മകള്‍ക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചന്‍ നേരത്തെ പഞ്ചായത്ത് ഓഫീസില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിന് നടപടി ഒന്നും ഉണ്ടായിരുന്നില്ല.