സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ കൂടുതൽ ഒരിഞ്ച് സ്ഥലം പോലും കൈയ്യേറിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ. ചിന്നക്കനാലിൽ ഭൂമി കൈയേറിയിട്ടില്ല. സ്ഥലത്തിന് ചുറ്റും മതിൽ കെട്ടിയത് അടിസ്ഥാനരഹിതമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാൻ സംരക്ഷണ ഭിത്തി കെട്ടുകമാത്രമാണ് ചെയ്തത്. റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് വിമർശനവുമായി മാത്യു കുഴൽനാടൻ രംഗത്തെത്തിയത്.
സുഹൃത്തിന്റെ പക്കൽ നിന്നാണ് സ്ഥലം വാങ്ങിയത്. തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന സമയത്താണ് സ്ഥലം വാങ്ങിയത്. സ്ഥലം അളക്കേണ്ടതില്ലെന്ന് തോന്നിയെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. കെെയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു.
വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെന്ന് കണ്ടെത്തിയിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കെെയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം രംഗത്തെത്തിയിരുന്നു. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടന്റെ പക്കലുണ്ടെന്ന് വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ കണ്ടെത്തിയത്. മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം രജിസ്റ്റർ ചെയ്തിരുന്നത്. 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടന്റെ റിസോർട്ട് സ്ഥിതിചെയ്യുന്നത്.