Newsperseconds.com

ടൂർ പോകാൻ പണം നൽകിയില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു

Untitled Design (8)

പാലക്കാട് എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരൻ തൂങ്ങിമരിച്ച നിലയില്‍. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാൻ ആണ് മരിച്ചത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകാന്‍ റിഥാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ പോകാൻ അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Share this Article

Leave a Comment