Newsperseconds.com

മെഡിക്കൽ കോളേജിൽ സ്കാനിംഗിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച സ്ത്രീകള്‍ പിടിയിൽ

Untitled Design (11)

മെഡിക്കൽ കോളേജിൽ സ്കാനിംഗിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച സ്ത്രീകള്‍ പിടിയിൽ. പൈങ്കുളം സ്വദേശിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശിനികളായ രണ്ട് പേര്‍ പിടിയിലായി.

ശിവകാമി, റോജ എന്നിവരെയാണ് പിടികൂടിയത്. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എ ബ്ലോക്കിലെ സ്കാനിങിന് ബില്ലടയ്ക്കാൻ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിനിയുടെ മാല മോഷണം പോയത്. മാല മോഷ്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കേസുകൾ പ്രതികളുടെ പേരിലുണ്ട്. ഇവരെ പിടികൂടുന്ന സമയം പല പേരുകൾ ആണ് ഇവർ പറയാറുള്ളത്.

Share this Article

Leave a Comment