കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായിരുന്ന യുവാവ് മരണപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് മരിച്ചത്. ജീവന്‍ രക്ഷിക്കാനായുള്ള ദിവസങ്ങള്‍ നീണ്ട പരിശ്രമം വിഫലമായി.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഡി നായരെന്ന 24 കാരന്‍ മരണത്തിന് കീഴടങ്ങിയത്. ഹോട്ടലില്‍ നിന്ന് പാഴ്‌സലായി വാങ്ങിച്ച ഷവര്‍മ കഴിച്ചതിനു പിന്നാലെയാണ് ആരോഗ്യസ്ഥിതി മോശമായത്. കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്നാണ് രാഹുല്‍ പാഴ്‌സല്‍ ഷവര്‍മ വാങ്ങിയത്. ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് മരണത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.