കൊല്ലം: കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ് ഐ കരിങ്കൊടി കാണിച്ചു. 60 ഓളം പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ച് റോഡിലെത്തിയത്. പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി.
അതേ സമയം, പോലീസ് ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പറഞ്ഞെങ്കിലും അദ്ദേഹം പോലീസിനെ ശകാരിച്ചു. പൊലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ നിന്നു. തുടര്‍ന്ന് സമീപത്തെ കടയില്‍ കയറിയ ഗവര്‍ണര്‍ വെള്ളം കുടിച്ചു. തുടര്‍ന്നും പൊലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് അറസ്റ്റു ചെയ്തു നീക്കി.