കൊല്ലം നിലമേലില്‍ എസ്എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍. പ്രധാനമന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കണമെന്നും കേസിന്റെ വിവരങ്ങള്‍ തനിക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുയ ഗവര്‍ണറുടെ പ്രതിഷേധം നാല്പത് മിനിറ്റോളം പിന്നിട്ടു. വാഹനത്തില്‍ കയരാതെ ഗവര്‍ണര്‍ പുറത്ത് തന്നെ നില്‍ക്കുകയായിരുന്നു.
കരിങ്കൊടി കാണിച്ച എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്ത പക്ഷം താന്‍ വാഹനത്തില്‍ കയറില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അതേ സമയം, കേസിന്റെ വിവരങ്ങള്‍ തനിക്ക് കൈമാറണമെന്നും ആര്‍ക്കൊക്കെ എന്തൊക്കെ വകുപ്പുകള്‍ ചുമത്തിയെന്നതടക്കം തന്നെ അറിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നിലവില്‍ റോഡരികിലെ ഒരു ഹോട്ടലിന് മുന്നില്‍ ഇരിക്കുകയാണ് ഗവര്‍ണര്‍.