Newsperseconds.com

കുടുംബവഴക്ക്; അങ്കമാലിയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ഭര്‍ത്താവ് പിടിയില്‍

Capture

കൊച്ചി: അങ്കമാലി പുളിയിനത്ത് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ഭര്‍ത്താവ് പിടിയില്‍. ഒരാഴ്ച മുമ്പാണ് അറുപത്തിരണ്ടുകാരിയായ ലളിതയെ ഭര്‍ത്താവ് ബാലന്‍ കൊന്നത്.

സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. ദമ്പതികള്‍ തമ്മിലുളള തര്‍ക്കത്തെത്തുടര്‍ന്ന് ബാലന്‍ ലളിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒളിവില്‍പോയ ഇയാള്‍ ഒരാഴ്ചക്ക് ശേഷമാണ് പൊലീസ് പിടിയിലാവുന്നത്.

Share this Article

Leave a Comment