Newsperseconds.com

വാഹന ഉടമകള്‍ക്ക് മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാന്‍ അവസരം

Capture

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിക്കഴിഞ്ഞു. വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച മേല്‍ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിനായി വാഹനയുടമയുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ വാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കണം.

പരിവാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാന്‍ ഫെബ്രുവരി 29 വരെയാണ് അവസരം. സ്വന്തമായി അപ്ഡേറ്റ് ചെയ്യാനാകും. ഏതെങ്കിലും കാരണത്താല്‍ സ്വന്തമായി കഴിയാത്തവര്‍ക്ക് മാത്രം രജിസ്റ്ററിങ് അതോറിറ്റിയുടെ സഹായം തേടാം.

Share this Article

Leave a Comment