Newsperseconds.com

പി സി ജോര്‍ജ് ബിജെപിയിലേക്ക്; പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം

Capture

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി സി ജോര്‍ജ് ബിജെപിയിലേക്കെന്ന് സൂചന. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഇന്ന് പി സി ദില്ലിക്ക് തിരിക്കും.

അംഗത്വം എടുത്തുകൊണ്ട് തന്നെ ബിജെപിയിലേക്ക് ഔദ്യോഗികമായി എത്തണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ച തീരുമാനമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിക്കൊപ്പം തന്നെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്.

അതേ സമയം, മുന്നണി എന്ന നിലയില്‍ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയില്‍ ചേരണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോര്‍ജ് വ്യക്തമാക്കി.

Share this Article

Leave a Comment