Newsperseconds.com

നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; അഞ്ച് ലക്ഷം രൂപ തട്ടിയ ഹണിട്രാപ്പ് സംഘം പിടിയില്‍

Capture

കാസര്‍കോട്: നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ ഹണിട്രാപ്പ് സംഘം പിടിയില്‍. 59 കാരനില്‍ നിന്നാണ് സംഘം പണം തട്ടിയെടുത്തത്. ദമ്പതികള്‍ ഉള്‍പ്പടെ ഏഴ് പേരെ മേല്‍പ്പറമ്പ് പൊലീസ് പിടികൂടി.

മാങ്ങാട് സ്വദേശിയെ മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് പ്രതികള്‍ മുങ്ങി. വീണ്ടും ഭീഷണി തുടരുകയും കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പരാതി നല്‍കുകയുമായിരുന്നു പരാതിക്കാരന്‍. അറസ്റ്റിലായ സംഘം റിമാന്റിലായി.

Share this Article

Leave a Comment