Newsperseconds.com

കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി; മരണകാരണം വ്യക്തമല്ല

Capture

തൃശൂര്‍ കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ചിറക്കല്‍ സ്വദേശിനി ട്രൈസി വര്‍ഗീസ് (28) പുഴയില്‍ ചാടിയത്. കരുവന്നൂര്‍ പാലത്തിലൂടെ നടന്ന് മധ്യഭാഗത്തെത്തിയ ട്രൈസി പുഴയിലേക്ക് ചാടുകയായിരുന്നു. യുവതി വെള്ളത്തില്‍ ചാടുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.

തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രൈസി വര്‍ഗീസ് ആയുര്‍വേദ ഡോക്ടറാണ്. തൃശൂര്‍ പാട്ടുരായ്ക്കലിലായിരുന്നു ട്രൈസി താമസിച്ചിരുന്നത്. യുവതിയുടെ മരണ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this Article

Leave a Comment