തിരുവനന്തപുരം: കേരള ബജറ്റില്‍ ആവശ്യമായ പരിഗണന നല്‍കിയില്ലെന്ന പരാതിയുമായി സിപിഐ മന്ത്രിമാര്‍. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലും മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുമാണ് പരാതിയുമായി രംഗത്തെത്തിയത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് അതൃപ്തി അറിയിച്ച് ഭക്ഷ്യമന്ത്രി കത്തുനല്‍കി. ബജറ്റ് പ്രസംഗത്തിന്റെ തലക്കെട്ടുകളില്‍ പോലും വകുപ്പിനെ ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം. എന്നാല്‍ മന്ത്രിമാരുടെ പരാതിക്കെതിരെ ധനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, കേരളത്തിന് വലിയ രീതിയില്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ കഴിയുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രതിസന്ധിഘട്ടത്തില്‍ അതിജീവിക്കാനുള്ള കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബജറ്റാണ് എല്‍ഡിഎഫിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.