Newsperseconds.com

കണ്ണൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ ഉടന്‍ വനത്തിലേക്ക് വിടില്ല; പ്രദേശത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Capture

കൊട്ടിയൂര്‍: കണ്ണൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ ഉടന്‍ വനത്തിലേക്ക് വിടില്ല. കടുവയുടെ ഉളിപ്പല്ല് ഇല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പരിശോധനാഫലം വന്നതിനുശേഷം മാത്രം തീരുമാനമെടുക്കുകയുള്ളൂ എന്നും ഡിഎഫ്ഒ അറിയിച്ചു. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് ഇന്ന് രാവിലെ കടുവ കുടുങ്ങിയത്. കഴുത്തില്‍ കമ്പി കുടുങ്ങിയ നിലയിലായിരുന്നു കടുവ.

മണത്തല സെക്ഷന്‍ ഫോറസ്റ്റിന് കീഴിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തിയാണ് കടുവയെ മയക്കുവെടിവച്ചത്. പിടികൂടിയ കടുവക്ക് ഉളിപ്പല്ല് നഷ്ടമായതിനാല്‍ കടുവ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. അത് കൊണ്ടാണ് കടുവയെ ഉടന്‍ വനത്തിലേക്ക് വിടില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്. പ്രദേശത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Share this Article

Leave a Comment