ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച ഇന്ന്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ചര്‍ച്ച. അത് കൊണ്ട് തന്നെ കേരളത്തിന് ചെറിയ തോതില്‍ ആശ്വസമുണ്ട്. ചര്‍ച്ചകള്‍ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ കേരള സംഘം ഡല്‍ഹിയിലെത്തി.
യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.
അതേ സമയം, കേന്ദ്രനടപടിയെ ചോദ്യം ചെയ്ത ഹര്‍ജി ഫയലില്‍ സ്വീകരിക്കരുത് എന്നായിരുന്നു കേന്ദ്രത്തിന്റൈ ആവശ്യം. അതില്‍ നിന്നാണ് ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. കേരളത്തിന്റെ ഹരജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയിലെ ജഡ്ജി ജസ്റ്റിസ് സൂര്യകാന്താണ് സംസ്ഥാനവും കേന്ദ്രവും കൂടി ചര്‍ച്ച നടത്താനുള്ള ആശയം മുന്നോട്ട് വച്ചത്.