കൊച്ചി: എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തില്‍ ഈ മാസം നടക്കുന്ന ഉത്സവത്തിന് വെടിക്കെട്ട് നടത്താന്‍ അനുമതിയില്ല. ഫെബ്രുവരി 21, 22 തീയതികളിലാണ് ഉത്സവം നടക്കുന്നത്. എന്നാല്‍ പൊലീസ്, റവന്യൂ, അഗ്‌നിരക്ഷാസേന എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി.
രണ്ടു ഭാഗത്തിന്റെ വെടിക്കെട്ടാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. വെടിക്കെട്ടിനുവേണ്ടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും മരട് തെക്കേ ചേരുവാരവും മരട് വടക്കേ ചേരുവാരവും മരട് എന്‍എസ്എസ് കരയോഗവും സംയുക്തമായി നിവേദനം നല്‍കിയിരുന്നു. എന്നാല്‍, തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളുടേയും അപേക്ഷകള്‍ തള്ളുകയായിരുന്നു.