വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാര്‍ട്ടി ചരിത്രപരമായ വിജയം നേടുമെന്ന് പ്രവചിച്ച് ജഗദ്ഗുരു ഡോ. രാജീവ് മേനോന്‍. പ്രതിപക്ഷം ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും സൂക്ഷ്മമായ നിരീക്ഷണവും അടിവരയിട്ട് ഉറപ്പിക്കുകയാണ് പ്രശസ്ത എഴുത്തുകാരനും ദീര്‍ഘവീക്ഷണമുള്ള ചിന്തകനുമായ ജഗദ്ഗുരു ഡോ. രാജീവ് മേനോന്‍.
ഇന്ത്യന്‍ രാഷ്ട്രീയം നിലവില്‍ ഒരു പരിവര്‍ത്തന ഘട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിലുള്ള ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി രാജ്യത്തുടനീളമുള്ള വോട്ടര്‍മാരില്‍ ആഴത്തില്‍ പ്രതിധ്വനിച്ചുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ മറികടന്ന് ബിജെപി വന്‍ വിജയം നേടുമെന്ന് പ്രവചിക്കുന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഈ അഭൂതപൂര്‍വമായ വിജയം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ ശക്തമായ പിന്തുണയും വിശ്വാസവും അടിവരയിടുന്ന ഒന്നാണെന്ന് ഡോ. രാജീവ് മേനോന്‍ അഭിപ്രായപ്പെട്ടു.
കൂടാതെ, ബി.ജെ.പിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ കഴിവുള്ള ഒരു പ്രതിപക്ഷപാര്‍ട്ടിയും നിലവില്‍ ഇല്ലെന്നും ഒരു പ്രതിപക്ഷ നേതാവും ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് കാര്യമായ ഭീഷണി ഉയര്‍ത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ. രാജീവ് മേനോന്റെ പ്രവചനം രാഷ്ട്രീയ സര്‍ക്കിളുകളില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ പ്രതീക്ഷിച്ച് വിശകലന വിദഗ്ധര്‍ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ സൂക്ഷ്മമായി നോക്കികാണുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സങ്കീര്‍ണതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ഉള്‍ക്കാഴ്ചകളും കൃത്യമായ പ്രവചനങ്ങളുടെ ട്രാക്ക് റെക്കോര്‍ഡും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രവചനത്തിന് വിശ്വാസ്യത കൂട്ടുകയാണ്.