Newsperseconds.com

ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം; യുവതിയില്‍ നിന്ന് 19 ലക്ഷം തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Capture

പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് അടൂര്‍ സ്വദേശിയായ യുവതിയില്‍ നിന്ന് 19 ലക്ഷം തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുണ്ടറ സ്വദേശി വിനോദ് (50), നൂറനാട് സ്വദേശികളും സഹോദരങ്ങളുമായ മുരുകദാസ് കുറുപ്പ് (29), അയ്യപ്പദാസ് (22) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.

ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം യുവതിയില്‍ നിന്നു സംഘം തട്ടിയെടുത്തിട്ടുണ്ട്. പ്രതികള്‍ യുവതിക്ക് വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. 2021 മാര്‍ച്ചിലാണ് പ്രതികള്‍ യുവതിയെ പരിചയപ്പെടുന്നത്. വിനോദ് ഉന്നത ബന്ധങ്ങളുള്ള പൊതു പ്രവര്‍ത്തകനാണെന്നും നിരവധി പേര്‍ക്ക് ഇദ്ദേഹം ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും മുരുകദാസും അയ്യപ്പദാസും യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

പണം കിട്ടിയ ശേഷം വിനോദ് ഒഴിവുകഴിവുകള്‍ പറഞ്ഞ് യുവതിയെ വിളിക്കാതെയായി. ജോലിയില്‍ പ്രവേശിക്കാന്‍ പറഞ്ഞ ദിവസം യുവതിയെ വിളിച്ച് മറ്റൊരു ദിവസം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് ഉത്തരവ് മറ്റുള്ളവരെ കാണിച്ചതോടെയാണ് നിയമനഉത്തരവ് വ്യാജമാണെന്ന് വ്യക്തമാകുന്നത്.

Share this Article

Leave a Comment