Newsperseconds.com

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍വിജയം; മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു; അട്ടിമറി വിജയം

Capture

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍വിജയം. ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു.

അതേ സമയം, മട്ടന്നൂര്‍ നഗരസഭാ ടൗണ്‍വാര്‍ഡില്‍ ബിജെപിക്ക് അട്ടിമറി വിജയം. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡില്‍ 72 വോട്ടിനാണ് ബിജെപി വിജയം ഉറപ്പിച്ചത്. മട്ടന്നൂര്‍ നഗരസഭാ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്.
കഴിഞ്ഞ തവണ 12 വോട്ടിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ബിജെപിയുടെ എ മധുസൂദനന്‍ ആണ് ജയിച്ചത്.

Share this Article

Leave a Comment