Newsperseconds.com

കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തൃപ്തികരം; പി കെ കുഞ്ഞാലിക്കുട്ടി

Capture

കൊച്ചി: കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ തൃപ്തികരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും ചര്‍ച്ചയുടെ വിവരങ്ങള്‍ 27-ാം തിയ്യതി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം ബാക്കി വിവരങ്ങള്‍ അറിയാമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ചര്‍ച്ചയില്‍ കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായിരുന്നു. ചര്‍ച്ചയെക്കുറിച്ച് അഭ്യൂഹങ്ങളൊന്നും വേണ്ട. ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27 ന് മുസ്ലീം ലീഗ് യോഗം ചേരും. ഇന്നുണ്ടായ ചര്‍ച്ചയുടെ വിവരങ്ങള്‍ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള്‍ അറിയിക്കാം. കോണ്‍ഗ്രസും ചര്‍ച്ചയുടെ കാര്യങ്ങള്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

Share this Article

Leave a Comment