Newsperseconds.com

ഉത്സവത്തിനിടെ യുവാവിന്റെ തലയ്ക്ക് അടിച്ചു മര്‍ദ്ദിച്ചു; അഞ്ചംഗ സംഘം ഒളിവില്‍

Capture

കൊല്ലം: ഉത്സവത്തിനിടെ യുവാവിന്റെ തലയ്ക്ക് അടിച്ചു മര്‍ദ്ദിച്ചു. കൊല്ലം കരിക്കോട് കരുനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് തട്ടാര്‍കോണം സ്വദേശി ശരത് കുമാറിനെ സംഘം ചേര്‍ന്ന് അക്രമിച്ചത്. കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം നടന്നത്. പ്രതികള്‍ ഒളിവിലാണ്.

അഞ്ചുപേര്‍ ചേര്‍ന്ന് യുവാവിന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത് കുമാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടിക കൊണ്ടാണ് തലയ്ക്ക് അടിച്ചത്. തോളെല്ലിനും പൊട്ടലുണ്ട്. ഉത്സവത്തിന് എത്തിയ നാട്ടുകാരില്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികള്‍ നേരത്തെയും കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ദൃശ്യങ്ങള്‍ സഹിതം കാണിച്ച് ശരത്തിന്റെ പിതാവ് സുനില്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കി.

Share this Article

Leave a Comment