Newsperseconds.com

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; സംഭവത്തില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Capture

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. റാഗിംഗ്, ആത്മഹത്യ പ്രേരണകുറ്റം മുതലായവ ചുമത്തിയാണ് കേസെടുത്തത്. കല്‍പ്പറ്റ ഡിവൈഎസ്പി സജീവനാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അതേ സമയം, മകന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നും 12 പേര്‍ സസ്‌പെന്‍ഷനില്‍ ആയിട്ടുണ്ടെങ്കിലും അവര്‍ക്ക് മാത്രമല്ല മകന്റെ മരണത്തില്‍ പങ്കുള്ളതെന്നും സിദ്ധാര്‍ത്ഥിന്റെ അമ്മ പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയില്‍ പങ്കുള്ളവരെയെല്ലാം നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഹോസ്റ്റല്‍ ബാത്ത് റൂമില്‍ നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥിനെ സീനിയേഴ്‌സ് ചേര്‍ന്ന് റാഗ് ചെയ്തതായി കുടുംബം പരാതി നല്‍കിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നല്‍കിയിരുന്നു.

Share this Article

Leave a Comment