Newsperseconds.com

തിരൂരില്‍ മൂന്ന് മാസം മുമ്പ് കാണാതായ 11 മാസമുള്ള കുഞ്ഞിനെ കൊന്നതായി അമ്മയുടെ മൊഴി

Capture

മലപ്പുറം: തിരൂരില്‍ മൂന്ന് മാസം മുമ്പ് കാണാതായ 11 മാസമായ കുഞ്ഞിനെ കൊന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. തമിഴ്‌നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ, സുഹൃത്ത് ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ജയസൂര്യനും അയാളുടെ പിതാവും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്നാണ് ശ്രീപ്രിയ മൊഴി നല്‍കിയത്. ശ്രീപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് ജയസൂര്യനൊപ്പം മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. ശ്രീപ്രിയയുടെ സഹോദരി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് ശ്രീപ്രിയയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരൂരിലെ വാടകവീട്ടില്‍ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും സഹോദരി വിജയ പറഞ്ഞു.

Share this Article

Leave a Comment