കൊച്ചി: കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 13 പേരെ പോലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. കൂടുതല്‍ പേര്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഏറെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. പിടിയിലായവരെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.