തിരുവനന്തപുരം: വയനാട് വെറ്ററിനറി സര്‍വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാന്‍ നടപടിയെടുത്തു. വീസി എം ആര്‍ ശശീന്ദ്രനാഥിനെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാതിരിക്കെയാണ് ഗവര്‍ണര്‍ ഇടപെട്ടത്.
അതേ സമയം, മൂന്നുദിവസം തുടര്‍ച്ചയായി വിദ്യാര്‍ത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി ഗവര്‍ണര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.