Newsperseconds.com

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രെട്ടറിയുടെ ചുമതല ഇനി ടി വി രാജേഷിന്

Capture

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രെട്ടറിയുടെ ചുമതല ടി വി രാജേഷിന്. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും യോഗം ചേര്‍ന്നാണ് മുന്‍ എംഎല്‍എയുമായ ടിവി രാജേഷിനെ ആക്ടിങ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

2011 മുതല്‍ 2021 വരെ കണ്ണൂര്‍ കല്യാശേരി എംഎല്‍എ ആയിരുന്നു രാജേഷ്. 2007 മുതല്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായ രാജേഷ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. ടി.വി. രാജേഷ് ഇടക്കാലത്ത് പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.

Share this Article

Leave a Comment