Newsperseconds.com

കാസര്‍കോട് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Capture

കാസര്‍കോട്: കാസര്‍കോട് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച മിയാപദവ് സ്വദേശി ആരിഫ് (21)നെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നത്. പൊലീസ് അന്വേഷണത്തിലാണ് ആരിഫിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

മര്‍ദ്ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലഹരി ഉപയോഗിച്ച് വീട്ടില്‍ സ്ഥിരം പ്രശ്‌നം ഉണ്ടാക്കുന്നതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്നാണ് പൊലീസ് പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.

Share this Article

Leave a Comment