കൊച്ചി: പത്മജ വേണുഗോപാലിന്റെ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എംപി. പത്മജയോട് കെ കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും എന്നാല്‍ ഇത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും രാഘവന്‍ പറഞ്ഞു.
പത്മജ ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ല. ലീഗിനൊന്നും ഒരതൃപ്തിയുമില്ല. എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. കോണ്‍ഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ല. കോണ്‍ഗ്രസ് കരുത്തോടെ മുന്നോട്ടു പോവും. പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കില്ലെന്നും എം കെ രാഘവന്‍ പ്രതികരിച്ചു. അതേസമയം, പത്മജയുടെ ബിജെപി പ്രവേശനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന പല നേതാക്കളും നേരത്തെ ബിജെപിയുമായി ചര്‍ച്ച നടത്തിയവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.