Newsperseconds.com

വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

Capture

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. 9 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് വന്യജീവി ആക്രമത്തെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനുമെതിരെ ആക്രമണം നടത്തുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള വ്യവസ്ഥയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കിയിട്ടുണ്ടെങ്കിലും അതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ കൊല്ലണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര നടപടികള്‍ നടക്കുമെന്ന് മലയോര ജനത വിശ്വസിക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുകയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Share this Article

Leave a Comment