Newsperseconds.com

പത്തനംതിട്ടയില്‍ കനത്ത മഴ; പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

Capture

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയില്‍ കനത്ത മഴയെ തുടര്‍ന്ന് പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. വീടിന് മുകളിലുള്ള സ്ഥലത്ത് നിന്ന് പാറക്കല്ല് അടുക്കളഭാഗത്തേക്ക് വീഴുകയായിരുന്നു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരി (55) ആണ് മരിച്ചത്. 20 മീറ്റര്‍ ഉയരത്ത് നിന്നും പാറക്കല്ല് വീണത്. ശക്തമായ മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ലഭിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share this Article

Leave a Comment