Newsperseconds.com

ബിജെപിയുടെ പ്രചാരണത്തിന് ശക്തിപകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍

Capture

പത്തനംതിട്ട: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് ശക്തിപകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍ സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് ഒന്നേകാലോടെ പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. പരിപാടിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2 മണി വരെ പ്രധാനമന്ത്രി വേദിയില്‍ ഉണ്ടായിരിക്കും. രണ്ടേ കാലോടെ പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കൊച്ചിയിലേക്ക് തിരിക്കും.

വലിയ പന്തലാണ് പ്രധാനമന്ത്രിയുടെ പരിപാടിക്കായി പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്.ഉച്ചയ്ക്ക് 1.05 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങും. ഒന്നേകാലോടെ പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി എത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, അനില്‍ ആന്റണി, ശോഭാ സുരേന്ദ്രന്‍, ബൈജു കലാശാല എന്നിവര്‍ക്കായി പ്രധാനമന്ത്രി വോട്ടഭ്യര്‍ത്ഥിക്കും.

Share this Article

Leave a Comment