Newsperseconds.com

കറുകപ്പള്ളിയില്‍ ഗൃഹോപകരണ ഗോഡൗണില്‍ വന്‍ തീപിടിത്തം

Capture

കൊച്ചി: ഇളമക്കര കറുകപ്പള്ളിയില്‍ ഗൃഹോപകരണ ഗോഡൗണില്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലുനില കെട്ടിടത്തിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഹാര്‍ഡ് ബോര്‍ഡ് സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പഴയ ഗൃഹോപകരണങ്ങളാണ് താഴത്തെ നിലകളില്‍ സൂക്ഷിച്ചിട്ടുള്ളത്. തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

Share this Article

Leave a Comment