Newsperseconds.com

വൈദ്യുതി കമ്പിക്ക് കീഴിലുള്ള വാഴകള്‍ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചതായി പരാതി

Capture

തൃശൂര്‍: വൈദ്യുതി കമ്പിക്ക് കീഴിലാണ് വാഴക്കൃഷിയെന്ന് പറഞ്ഞ് കെഎസ്ഇബി അധികൃതര്‍ വാഴ വെട്ടിനശിപ്പിച്ചതായി പരാതി. തൃശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴയാണ് കെഎസ്ഇബി അധികൃതര്‍ വെട്ടിയത്. നാലേക്കറില്‍ വാഴക്കൃഷി നടത്തുന്ന കര്‍ഷകനാണ് മനോജ്.

ഇന്നലെ വൈകീട്ട് വാഴത്തോട്ടത്തില്‍ വന്നപ്പോഴാണ് വാഴ വെട്ടിയിട്ടതായി മനോജ് കാണുന്നത്. എട്ടോളം വാഴകള്‍ വെട്ടി നശിപ്പിച്ചതായിട്ടാണ് മനോജ് പറയുന്നത്. വെട്ടിയ കൂട്ടത്തില്‍ കുലച്ച വാഴകളും ഉണ്ടായിരുന്നു. നേരത്തെ തൃശൂര്‍ ചൂലൂരില്‍ കെഎസ്ഇബി വാഴവെട്ട് നടത്തിയത് ഏറെ വിവാദമായിരുന്നു. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് അന്ന് കര്‍ഷകന് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു.

Share this Article

Leave a Comment