Newsperseconds.com

ആനയുടെയും ലോറിയില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയില്‍ കുടുങ്ങി പാപ്പാന് ദാരുണാന്ത്യം

Capture

പാലക്കാട്: വേലമഹോത്സവത്തിന്റെ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടെയും ലോറിയില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയില്‍ കുടുങ്ങി പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവന്‍ (58) ആണ് മരിച്ചത്. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍.

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടെയും ലോറിയില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയില്‍ കുടുങ്ങി പോവുകയായിരുന്നു പാപ്പാന്‍. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ദേവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

Share this Article

Leave a Comment