Newsperseconds.com

പറവൂരില്‍ യുവതിയെ കഴുത്തറുത്ത് ഭര്‍തൃപിതാവ് കൊന്നത് ഭക്ഷണതര്‍ക്കത്തിന്റെ പേരില്‍; അരും കൊലയ്ക്ക് പിന്നില്‍ മരുമകളോടുള്ള വൈരാഗ്യം

Capture

പറവൂര്‍: പറവൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് തൂങ്ങിമരിച്ച സംഭവത്തിന് പിന്നില്‍ കുടുംബവഴക്കാണ് കാരണമെന്ന് പോലീസ്. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി എസ്.എന്‍. റോഡ് കാനപ്പിള്ളി വീട്ടില്‍ സെബാസ്റ്റ്യന്‍ (66) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു (34)വിനെ
കൊന്ന ശേഷം വീടിനുള്ളിലെ ജനാലയില്‍ തൂങ്ങിമരിച്ചത്.

മകനും മരുമകളുമായി സെബാസ്റ്റിയന്‍ കുറച്ചുനാളായിട്ട് വഴക്കുണ്ടായിരുന്നു. ഭക്ഷണത്തിന്റെ പേരില്‍ പല തവണ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. സംഭവസമയത്ത് സെബാസ്റ്റ്യനും ഷാനുവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ഷാനുവിനെ ആക്രമിക്കുകയും കത്തികൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. ഷാനു അയല്‍പക്കത്തെ വീട്ടില്‍ എത്തി ബോധം കെട്ടുവീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ സെബാസ്റ്റ്യന്റെ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ സെബാസ്റ്റ്യനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതാണ് സംഭവത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

Share this Article

Leave a Comment