Newsperseconds.com

മുട്ടക്കറിയില്‍ ജീവനുള്ള പുഴു; പത്തടിപ്പാലം സെയിന്‍ ഹോട്ടലിനെതിരെ പരാതി

Capture

എറണാകുളത്ത് പത്തടിപ്പാലം സെയിന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് മുട്ടക്കറിയില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഭക്ഷണത്തില്‍ നിന്ന് പുഴു ഇഴയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരാതിക്കാര്‍ എടുത്തിരുന്നു.തുടര്‍ന്ന് ഭക്ഷണം ഹോട്ടല്‍ ജീവനക്കാര്‍ എടുത്തുകൊണ്ടുപോയി. മുട്ടക്കറിയില്‍ നിന്നാണ് പുഴുവിനെ ലഭിച്ചത്.

സംഭവത്തില്‍ പുഴുവിനെ ലഭിച്ചവര്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലും കളമശേരി മുന്‍സിപാലിറ്റിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലിനെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്.

Share this Article

Leave a Comment